സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരുംവിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് ബി രാജ്. കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും അനീഷ് ബി രാജ് പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ഈ ആരോപണം കഴന്പില്ലാത്തതാണെന്ന് വ്യക്തമാവുകയാണ്.

