ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപനം മാറ്റി


തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതി മാറ്റി. ഈ മാസം 10ന് ഹയർ സെക്കൻ‍ഡറി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫലപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ മൂലം ബോർഡ് യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂല്യ നിർണയം പൂർത്തിയായിട്ടുണ്ട്. വിഎച്ച്എസ്‌സി പരീക്ഷാ ഫലവും പത്തിന് പ്രസിദ്ധീകരിക്കാനിരുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed