കോവിഡ്: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപിച്ച് ഒരു മരണം കൂടി. വണ്ടൂർ ചോക്കോട് സ്വദേശി മുഹമ്മദ് (82) ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്. ജൂൺ 29-ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ജൂലൈ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
റിയാദില്‍ നിന്നെത്തി വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പനി ശക്തമായതിനെത്തുടര്‍ന്നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇദ്ദേഹം നേരത്തെ രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.

