കോഴിക്കോട്ട് ജ്വല്ലറിയിൽ വൻ തീപിടിത്തം
കോഴിക്കോട്: കോട്ടൂള്ളിയിൽ ജ്വല്ലറിയിൽ വൻ തീപിടിത്തം. കോട്ടൂള്ളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. നാല് അഗ്നിശമനസേന യൂണിറ്റാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
ജ്വല്ലറിയിൽ കുടുങ്ങി കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് നിലയുള്ള കെട്ടിടത്തിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. അതേസമയം ഷോട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക വിവരം.

