മോദി ഒരു സൈക്കോപാത്താണെന്ന് പാക് പ്രധാനമന്ത്രി
ലാഹോർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സൈക്കോപാത്താണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്‍റെ നയങ്ങളെ പ്രത്യേകിച്ച് ജമ്മു കാഷ്മീരിലെ നയങ്ങളെ അഡോൾഫ് ഹിറ്റ്ലറുടെ നാസി ഭരണകൂടവുമായി ഇമ്രാൻ താരതമ്യം ചെയ്യുകയും ചെയ്തു. പാക് ദിനപത്രമായ ഡോണാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മോദി ഒരു സാധാരണ മനുഷ്യനെപ്പോലെയല്ല, ഒരു സൈക്കോപാത്താണെന്നാണ് ഇമ്രാൻ പറഞ്ഞത്.
2002 ലെ ഗുജറാത്തിലെ മുസ്‌ലീം വംശഹത്യയോടെ തന്നെ മോദിയുടെ നിലപാടുകൾ എങ്ങനെയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്ലിംകളുടെ രക്തക്കറ പുരണ്ടതാണ് മോദിയുടെ കൈകളെന്നും ഇമ്രാൻ പറഞ്ഞു. ആർട്ടിക്കിൾ 370, പൗരത്വ നിയമം എന്നിവയിലൂടെ ഇന്ത്യയിലെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

