വടകരയിൽ പൊട്ടി വീണ വൈദ്യുതി കന്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു


വടകര: വടകരയിൽ പൊട്ടിവീണ വൈദ്യുതി കന്പിയിൽ തട്ടി ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കന്പി. അയൽവാസികളായ ഇർഫാൻ(28), സഹൽ (9) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed