പശ്ചിമേഷ്യൻ സംഘർഷം; സൗദിയിലേക്കുള്ള വിമാന യാത്രാനിരക്ക് കുത്തനെ ഉയർന്നു


ശാരിക

കോഴിക്കോട്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാനിരക്ക് കുത്തനെ ഉയർന്നു. ഇന്ത്യൻ എയർലൈനുകൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതും സ്കൂൾ അവധിക്കാലത്തിന് ശേഷമുള്ള മടക്കയാത്ര പൂർണ്ണമാകാത്തതുമാണ് നിരക്ക് താഴാതെ തുടരാൻ കാരണം. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളിൽ 40 ശതമാനത്തോളം പേരും സൗദിയിലേക്ക് പോകുന്നവരായതിനാൽ ഈ വിലക്കയറ്റം മലയാളികൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ജിദ്ദ–കോഴിക്കോട് റൂട്ടിൽ സാധാരണ ദിവസങ്ങളിൽ 18,000 മുതൽ 25,000 രൂപ വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ 45,000 മുതൽ 50,000 രൂപ വരെയായി ഉയർന്നിട്ടുണ്ട്. സാധാരണയായി സെപ്റ്റംബർ അവസാനത്തോടെ തിരക്ക് കുറഞ്ഞ് നിരക്കുകൾ സാധാരണ നിലയിലാകാറുള്ളതാണ്. എന്നാൽ യുദ്ധഭീതിയും പ്രതിസന്ധിയും കാരണം ഒക്ടോബർ പകുതി കഴിഞ്ഞിട്ടും നിരക്ക് കുറഞ്ഞിട്ടില്ല. വ്യോമപാതയിലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാന ഇന്ത്യൻ വിമാനക്കമ്പനികൾ ഈ മാസം 23 വരെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

ഗൾഫ് എയർ ഉൾപ്പെടെയുള്ള പ്രമുഖ വിദേശ സർവീസുകളിലെ നിയന്ത്രണങ്ങളും സാധാരണക്കാരായ പ്രവാസികളുടെ യാത്രയെ പ്രതികൂലമായി ബാധിച്ചു. അതേസമയം, ടിക്കറ്റ് നിരക്ക് മൂന്നു ലക്ഷം രൂപയിലേക്ക് ഉയർന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കപ്പെട്ടതിനാലുണ്ടായ സ്വാഭാവിക വർധന മാത്രമാണ് നിലവിലുള്ളതെന്നും അമിത നിരക്ക് ഈടാക്കുന്നില്ലെന്നും അവർ വിശദീകരിച്ചു.

article-image

ോൂാേൂ

You might also like

  • Lulu Exchange
  • Straight Forward

Most Viewed