പ്രളയഫണ്ട് തട്ടിപ്പ്: മുഖ്യപ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി


കൊച്ചി: പ്രളയഫണ്ട് തട്ടിപ്പു കേസിൽ അറസ്റ്റിലായ മുഖ്യപ്രതി വിഷ്ണു പ്രസാദിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഐജി വിജയ് സാഖറെ. തട്ടിയെടുത്ത പണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷ്ണു പ്രസാദ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഐജി പറഞ്ഞു. രണ്ടാം കേസിൽ പുറത്ത് നിന്നുള്ളവരുടെ പങ്കാണ് പോലീസ് അന്വേഷിക്കുന്നത്. കേസിൽ പങ്കുള്ള ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed