കേരളത്തിൽ ഇന്ന് 97 പേർക്ക് കോവിഡ്; 89 പേർക്ക് രോഗമുക്തി, ഒരു മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന 89 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ സംസ്ഥാനത്ത് 21 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 65 പേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ വന്ന 29 പേർക്കും (മഹാരാഷ്ട്ര 12, ഡൽഹി 7, തമിഴ്നാട് 5, ഗുജറാത്ത് 2, ഹരിയാന 2, ഒറീസ 1 ) സന്പർക്കത്തിലൂടെ മൂന്ന് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 5, കൊല്ലം 13, പത്തനംതിട്ട 11, ആലപ്പുഴ 09, കോട്ടയം 11, ഇടുക്കി 6, എറണാകുളം 6, തൃശൂര്‍ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂർ 4, കാസർഗോഡ് 3 എന്നീങ്ങനെയാണ് കോവിഡ് പോസീറ്റിവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂര്‍ 4, കാസർഗോഡ് 11 എന്നീങ്ങനെയാണ് കോവിഡ് മുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.


ഇന്ന് 4,817 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1,358 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിൽ 1,967 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ആശുപത്രിയിൽ 190 പേരെ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 108 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed