പ്രവാസികൾക്ക് കോവിഡ് പരിശോധന കിറ്റുകൾ സംസ്ഥാനം നൽകും


തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ പരിശോധനാ കിറ്റുകൾ സംസ്ഥാനം നൽകും. പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ നൽകാൻ സർക്കാർ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

പരിശോധനാ കിറ്റുകൾ ലഭ്യമാക്കുന്നതിന് അതാത് എംബസികളുടെ അനുവാദം ആവശ്യമുണ്ട്. ഇതിനായി ശ്രമിച്ചുവരികയാണ്. നിലവിൽ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധനാ സൗകര്യങ്ങളുണ്ട്. എന്നാൽ പരിശോധന സൗകര്യം ഇല്ലാത്ത സൗദി, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ സംസ്ഥാന സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed