ഫയർഫോഴ്സ് ഉദ്യോഗസ്ഥന് കൊവിഡ്; മലപ്പുറത്ത് 50 ഓളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
മലപ്പുറം: ജില്ലയിൽ അഗ്നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സഹാചര്യത്തിൽ 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ. ഇന്നലെ പെരിന്തൽമണ്ണ ഫയർ േസ്റ്റഷനിലെ ഒരു അഗ്നിശമന സേനാംഗത്തിന് സന്പർക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം മുണ്ടുപറന്പ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആരിൽ നിന്നാണ് രോഗം പകർന്നത് എന്ന് വ്യക്തമായിട്ടില്ല.
ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ ഫയർ ഓഫീസിലെ 37 ജീവനക്കാരും മറ്റും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറുന്നത്. ഇന്നലെ മാത്രം മലപ്പുറത്ത് മൂന്ന് പേർക്ക് ആണ് സന്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

