ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യം; ക​ര​സേ​നാ മേ​ധാ​വി


ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ സ്ഥിതി നിയന്ത്രണവിധേയമാണന്നും തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും കരസേനാ മേധാവി എം.എം നരവനെ. ലഡാക്ക് അതിർത്തിയിലെ സംഘർഷം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നു വരികയാണ്. സൈനിക മേധാവികൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് സൈനികർ പിൻമാറിയിട്ടുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.

മേയ് മാസത്തിന്‍റെ തുടക്കം മുതലാണ് പാങ്കോംഗ് തടാക മേഖലയിൽ ഏറ്റുമുട്ടലും ചൈനീസ് കടന്നുകയറ്റവും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നത്. പിന്നാലെ അതിർ‌ത്തിയിൽ ഇരുരാജ്യങ്ങളും സൈനിക ശക്തി വർധിപ്പിക്കുകയും ചെയ്തിരുന്നു. സംഘർഷം ഒഴിവാക്കാൻ നയതന്ത്ര തലത്തിലും ചർച്ചകൾ നടന്നു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed