കഠിനംകുളം മാനഭംഗ കേസ്; പ്രതി പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം മാനഭംഗ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവറായ ചാന്നങ്കര സ്വദേശി നൗഫൽ ആണ് പിടിയിലായത്. നൗഫലിന്‍റെ ഓട്ടോയിലാണ് യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്കു കൊണ്ടുപോയത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിനു ശേഷം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
സംഭവത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. യുവതിയുടെ ഭർത്താവും പ്രതിയാണ്. കഠിനംകുളം പോലീസ് സ്റ്റേഷനിൽ വച്ച് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.