കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയുടെ മരണം ആത്മഹത്യ തന്നെയെന്ന് ഗോവ പോലീസ്

കോഴിക്കോട്: ഗോവയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗോവ പോലീസ്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും സംഭവം ആത്മഹത്യ തന്നെയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
റിസോർട്ടിലെ മരത്തിൽ തൂങ്ങിമരിച്ചനിലയാണ് യുവതിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമികാന്വേഷണത്തിൽ പോലീസ് കരുതുന്നതെന്നും കൂടുതൽ വിവരങ്ങൾ പറയാനില്ലെന്നും ഗോവയിലെ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ.ഹരീഷിനെ(21)യാണ് കഴിഞ്ഞ വ്യാഴാഴ്ച ഗോവയിലെ റിസോർട്ടിന് സമീപം തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.