ട്രെയിനുകൾ റദ്ദാക്കി; ഗുജറാത്തിൽ പ്രതിഷേധവുമായി ഇതരസംസ്ഥാന തൊഴിലാളികൾ


അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‍കോട്ടിൽ സംഘർഷം. ബിഹാറിലേക്കും യുപിയിലേക്കുമുള്ള 2 ശ്രമിക്ക് സ്പെഷ്യൽ ട്രെയിനുകൾ്‍ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ വാഹനങ്ങൾ അടിച്ചുതകർ‍ത്തു. നിരവധി തൊഴിലാളികളാണ് ഇനിയും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. മുന്നറിയിപ്പ് ഇല്ലാതെ ട്രെയിനുകൾ റദ്ദാക്കിയതോടെ തൊഴിലാളികൾ നിരത്തിൽ ഇറങ്ങുകയായിരുന്നു. 

സംഘർഷത്തിൽ നിരവധി മാധ്യമപ്രവർത്തകർക്കും രാജ്‍കോട്ട് പൊലീസ് സൂപ്രണ്ടിനും പരിക്കുപറ്റിയെന്നാണ് വിവരം. സംഘർത്തിൽ പങ്കെടുത്ത 68 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലോക്ക് ഡൗണായതിനാൽ ജോലിയും ശന്പളം ഇല്ലാതെ വലിയ ദുരിതത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കഴിയുന്നത്.  

You might also like

  • Straight Forward

Most Viewed