റിയാദിൽ നിന്ന് ഇന്നെത്തുന്നത് 149 പേർ; വിമാനത്തിൽ 84 ഗർഭിണികളും 22 കുട്ടികളും
കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി റിയാദിൽ നിന്നുള്ള വിമാനം ഇന്നെത്തും. 8.30 നാണ് വിമാനം കോഴിക്കോട് എത്തുന്നത്.
വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ 363 പേരാണുണ്ടായിരുന്നത്. 68 ഗർഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാണ് ഇറങ്ങിയത്. പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലുമെത്തിച്ചു.
ഇന്ന് റിയാദിന് പുറമെ ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കും വിമാനമെത്തും. ബഹ്റിൻ വിമാനം രാത്രി 10.50−നാണ് കൊച്ചിയിലിറങ്ങുന്നത്.

