എം.ജി സര്‍വ്വകലാശാലയില്‍ ക്രമവിരുദ്ധമായ കാര്യങ്ങള്‍ നടന്നതായി ഗവര്‍ണര്‍
തിരുവനന്തപുരം: എം.ജി സര്‍വകലാശാലയില്‍ ക്രമവിരുദ്ധ നടപടികള്‍ സംഭവിച്ചുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വ്വകലാശാലയില്‍ എന്തൊക്കെയോ ക്രമവിരുദ്ധമായി സംഭവിച്ചിട്ടുണ്ട്. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചുകഴിഞ്ഞു. തെറ്റുതിരുത്തല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനെ മറ്റുള്ളവര്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്ന് തനിക്ക് അറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകള്‍ പരിശോധിച്ച സംഭവത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സ്ലറോട് വിശദീകരണം ചോദിച്ചു. സംഭവത്തില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. ഉത്തരക്കടലാസുകള്‍ പരിശോധിച്ച ഡോ. പ്രഗാഷിനെതിരെ സര്‍വ്വകലാശാല യാതൊരു നടപടിയും സ്വകരിച്ചിട്ടില്ല.

