മന്ത്രി എ.ക ബാലന് തന്‍റെ നിഴലിനെ പോലും ഭയമെന്ന് ബിന്ദു അമ്മിണി


കോട്ടയം: മന്ത്രി എ.ക ബാലനെതിരെ രൂക്ഷവിമർശനവുമായി ബിന്ദു അമ്മിണി രംഗത്ത്. തന്‍റെ നിഴലിനെ പോലും മന്ത്രിക്ക് ഭയമാണ്. താൻ മന്ത്രിയുടെ ഓഫീസിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നത് ഭയം കൊണ്ടാകുമെന്നും അവർ പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്ന സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. അടുത്തിടെ ശബരിമല ദർശനത്തിന് സംരക്ഷണം തേടി പോലീസിനെ സമീപിച്ച ബിന്ദു അമ്മിണിക്കെതിരെ ആചാര സംരക്ഷകർ മുളക് സ്പ്രേ ചെയ്ത സംഭവം വിവാദമായിരുന്നു. സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed