ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ കണ്ണൂർ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
കണ്ണൂർ: ബെംഗളൂരുവിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ കണ്ണവം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർഥി മരിച്ചു. മലബാർ കൺസ്ട്രക്ഷൻസ് ആൻഡ് മെറ്റീരിയൽസ് ഉടമ കൂത്തുപറമ്പ് കണ്ണവം കൈച്ചേരിയിലെ മടത്തിനാമറ്റത്തിൽ തോമസിന്റെയും കോളയാട് സെയിന്റ് കൊർണേലിയൂസ് എച്ച്.എസ്.എസ്. പ്രഥമാധ്യാപിക സി.എമിലിയുടെയും മകൻ ജെഫിൻ തോമസാണ് (21) മരിച്ചത്.ബെംഗളൂരു കോലാറിൽ മൈൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് ജെഫിൻ. സഹോദരങ്ങൾ: ഡോ. ജീന തോമസ്, ജെസ്വിൻ തോമസ് (സി.എ.വിദ്യാർത്ഥി), ജെറിൻ തോമസ് (പ്ലസ് ടു വിദ്യാർത്ഥി, കൂത്തുപറമ്പ്), ജീൻ മരിയ തോമസ് (പ്ലസ് വൺ വിദ്യാർത്ഥിനി, കോളയാട്). ശവസംസ്കാരം വ്യാഴാഴ്ച വൈക്കീട്ട് മൂന്നിന് കോളയാട് സെയിന്റ് കൊർണേലിയൂസ് പള്ളി സെമിത്തേരിയിൽ.

