യു.എ.പി.എ കേസ്: അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു
കൊച്ചി: പന്തിരാങ്കാവ് യു.എ.പി.എ കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദം അംഗീകരിച്ച് ഇരുവരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. നേരത്തേ കോഴിക്കോട് ജില്ലാ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇരുവരും ഹൈക്കോടതിയില്‍ എത്തിയത്.
ഹൈക്കോടതി ഡിവിഷന്‍ ബഞ്ചായിിയിരുന്നു ഹര്‍ജി തള്ളിയത്. മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഇരുവരും വിദ്യാര്‍ത്ഥികളാണെന്നും മാവോ ബന്ധമില്ലെന്നും കയ്യില്‍ നിന്നും പിടിച്ചെടുത്ത പുസ്തകങ്ങള്‍ വെച്ച് യു.എ.പി.എ ചുമത്താന്‍ തക്ക കാരണമില്ലെന്നും ഇവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. കേസില്‍ ഇവര്‍ക്കൊപ്പമുള്ള മൂന്നാമന്‍ 10 കേസുകളിൽ പ്രതിയാണെന്നും ഇവയിൽ നാലു കേസുകൾ യു.എ.പി.എ പ്രകാരമുള്ളത് ആണെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
പ്രതികളുടെ മാവോ വാദി ബന്ധത്തിനുള്ള തെളിവുകള്‍ നിരത്തിയ പോലീസ് യുഎപിഎ ചുമത്താന്‍ ഉണ്ടായ സാഹചര്യവും ബോദ്ധ്യപ്പെടുത്തി. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നില നില്‍ക്കുന്നതാണെന്ന് കണ്ടെത്തിയതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. നവംബര്‍ 2 നായിരുന്നു ഇരുവരും അറസ്റ്റിലായത്.

