അമിതവേഗത്തിൽ വന്ന വാഹനം കനാലിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്


പാലക്കാട്∙ അമിതവേഗത്തിൽ വന്ന വാഹനം കനാലിലേയ്ക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ നിന്ന് പാലക്കാട് വിവാഹ ആവശ്യത്തിന് എത്തിയവരാണ് അപകടത്തിൽപെട്ടത്. കനാലിലൂടെ ഒഴുകിപ്പോയ യാത്രക്കാരെ നാട്ടുകാർ ചേർന്നു രക്ഷപെടുത്തി. 
വെള്ളിയാഴ്ച രാവിലെയാണ് കല്ലേപ്പള്ളിയിൽ മലമ്പുഴ കനാലിലേയ്ക്ക് ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞത്. അമിതവേഗം മൂലം നിയന്ത്രണം വിട്ടാണ് കനാലിലേയ്ക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. 
കൃഷി ആവശ്യത്തിനായി വെള്ളം തുറന്നു വിട്ട സമയമായതിനാൽ തോട്ടിൽ സാമാന്യം നല്ല ഒഴുക്കുണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed