ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പോലീസ് മര്‍ദനം


തിരുവനന്തപുരം: കെ.എസ്‌.യു നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം.എല്‍.എയ്ക്ക് പോലീസ് മര്‍ദനം. ഷാഫിയെ പോലീസ് വളഞ്ഞിട്ട് തല്ലുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തലയില്‍ പരിക്കേറ്റു ചോരയൊലിക്കുന്ന ഷാഫിയെ പോലീസ് ആദ്യം കൊണ്ടുപോയത് തിരുവനന്തപുരം എ.ആര്‍ ക്യാംപിലേക്കാണ്.
എം.എല്‍.എമാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ വൈകിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. കേരള സര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പില്‍ പ്രതിഷേധിച്ചായിരുന്നു കെ.എസ്‌.യുവിന്റെ മാര്‍ച്ച്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed