ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല അം​ഗീ​കാ​രമെന്ന് കു​മ്മ​നം


തിരുവനന്തപുരം: മിസോറാം ഗവർ‍ണറായി ശ്രീധരൻ ‍പിള്ളയെ നിയമിച്ചതോടെ ഒഴിവുവന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ. ശ്രീധരൻ ‍പിള്ളക്ക് കിട്ടിയത് പണിയല്ല, അംഗീകാരമാണെന്നും കുമ്മനം പറഞ്ഞു.  

എൻ.ഡി.എ ശക്തമായി തിരിച്ചുവരും. എൻ.ഡി‍.എയുടെ വളർച്ചക്ക് താനും ഒപ്പമുണ്ടാകും. പാർട്ടി എന്തു പറഞ്ഞാലും അത് അംഗീകരിക്കാൻ തയാറാണ്. വട്ടിയൂർക്കാവിൽ ബി.ജെ.പിക്ക് കോട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. തോൽവി പാർട്ടി പരിശോധിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed