ക​ര​മ​ന​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത


തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയിൽ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തിൽ ദുരൂഹത. നടന്നത് കൊലപാതകങ്ങൾ ആണെന്നും സ്വത്ത് തട്ടിയെടുക്കാനെന്നുമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ‍ കരമന പോലീസിൽ പരാതി നൽകി. ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. 

കുടുംബാംഗങ്ങളുടെ മരണത്തെ തുടർന്ന് കാര്യസ്ഥൻ സ്വത്തു തട്ടിയെടുത്തെന്നാണ് പരാതിയിൽ പറ‍യുന്നത്. ഗോപിനാഥൻ നായർ‍, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ‍, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ‍ ജയമാധവൻ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed