മുൻമന്ത്രി ടി.യു. കുരുവിള ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തിൽ


ഷീബ വിജയൻ

കൊച്ചി: മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിളയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയ് 12-നാണ് ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ കൊച്ചി ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഇതുവരെ പുരോഗതിയൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.

വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു ടി.യു. കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്തുനിന്നും തുടർച്ചയായി അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് (എം) വിഭാഗത്തിന്റെ വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയാണ്.

article-image

asadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed