സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' പത്ത് വർഷത്തിന് ശേഷം തുറന്നു; ബാരിക്കേഡുകൾ നീക്കി കോൺഗ്രസ് സംഘടനകൾ
ഷീബ വിജയൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ പ്രധാന കവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ ഒരു വശത്തേക്ക് നീക്കി ഗേറ്റ് തുറന്നത്. 'സമര കവാടം' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഗേറ്റ്, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു.
കേരള ജനതയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതിന്റെ തെളിവാണ് യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയെന്നും, സെക്രട്ടറിയേറ്റിനെ രാവണൻകോട്ടയാക്കി മാറ്റിയ നടപടിയിൽ നിന്നുള്ള മോചനമാണ് ഗേറ്റ് തുറന്നതിലൂടെ വ്യക്തമാക്കുന്നതെന്നും കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു. മുൻ ഭരണാധികാരികൾ ജനങ്ങളെ തങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് ശ്രമിച്ചതെന്നും എന്നാൽ യു.ഡി.എഫ് സർക്കാർ ജനങ്ങളോട് അനുഭാവപൂർവ്വം പെരുമാറുന്ന ഭരണകൂടമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഇനി മുതൽ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ഈ ഗേറ്റിലൂടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും അവർ വ്യക്തമാക്കി.
cxzcxzxzc

