ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം' എസ്.പി ഷൗക്കത്തലി അന്വേഷിക്കും; 15 ദിവസത്തിനകം റിപ്പോർട്ട്


ഷീബ വിജയൻ

തിരുവനന്തപുരം: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. 15 ദിവസത്തിനകം ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

2023 ഡിസംബറിലായിരുന്നു വിവാദപരമായ ഈ സംഭവം നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും എസ്. സന്ദീപും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവർത്തനമാണ്' ഗൺമാൻമാർ ചെയ്തതെന്നായിരുന്നു പിണറായി വിജയന്റെ ന്യായീകരണം. തുടർന്ന് പോലീസ് കേസെടുക്കാൻ തയാറാകാതിരുന്നതിനെ തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിർദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പോലീസ് കേസെടുത്തത്.

article-image

dfssddssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed