മലപ്പുറത്ത് 1.75 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടിക്കൂടി
മലപ്പുറം: കുളത്തൂരിൽ 1.75 കോടി രൂപയുടെ നിരോധിച്ച നോട്ടുകൾ പോലീസ് പിടിക്കൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുളത്തൂരിലെ ഫർണിച്ചർ കടയിൽ നിന്നാണ് നോട്ടുകൾ പിടിച്ചത്. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

