കേരള, എം.ജി, കാലിക്കറ്റ്, ആരോഗ്യ സർവ്‍വകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ വിവിധ സർവ്‍വകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കേരള, എം.ജി, കാലിക്കറ്റ് സർവ്‍വകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആരോഗ്യ സർവ്‍വകലാശാല ചൊവ്വാഴ്ചയും ബുധനാഴ്ചയും നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

