പ്രളയക്കെടുതി ഒറ്റക്കെട്ടായി നേരിടണമെന്ന് രാഹുൽ
വയനാട്: പ്രളയക്കെടുതി ഒറ്റക്കെട്ടായി മറികടക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ക്യാന്പുകളിൽ ആവശ്യവസ്തുക്കളും മരുന്നും ശുചീകരണ സാമഗ്രികളും വേണം. വയനാട്ടിലെ സാഹചര്യം കഠിനമാണ്. താൻ സന്തോഷത്തോടെയല്ല മണ്ഡലത്തിൽ എത്തിയതെന്നും രാഹുൽ പറഞ്ഞു. ദുരിതബാധിതർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും വീടുകൾ ശുചീകരിക്കുന്നതിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

