മഴക്കെടുതിയില്‍ മരണം 42: തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്; മു​ഖ്യ​മ​ന്ത്രി


തിരുവന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ട എല്ലാ ജില്ലകളിലും സമഗ്രമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതി നാടൊന്നിച്ച്‌ നേരിടുമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എട്ട് ജില്ലകളിലായി 80 ഓളം ഉരുള്‍പ്പൊട്ടലുകളാണ് രണ്ട് ദിവസത്തിനിടെ ഉണ്ടായത്. കവളപ്പാറ ഭൂതാനം കോളനിയിലും വയനാട് മേപ്പാടി പുത്തുമലയിലുമാണ് വലിയ ആഘാതമുണ്ടാക്കിയ ഉരുള്‍പൊട്ടലുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ 42 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1,80,138 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 29,997 കുടുംബങ്ങളാണ് മാറി താസമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. വയനാട്ടില്‍ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഉച്ചയ്ക്കുശേഷം വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഇതിനാല്‍ അപകട മേഖലയിലുള്ളവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ നമുക്കത് പരിഹരിക്കാം. എന്നാല്‍, ജീവന്‍ നഷ്ടപ്പെട്ടാല്‍ അങ്ങനെയല്ല. അതുകൊണ്ട് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണം. ജീവന്‍ രക്ഷിക്കാന്‍ പ്രധാന്യം നല്‍കണം. എല്ലാവര്‍ക്കും ഒത്തൊരുമിച്ച്‌ നിന്നാല്‍ ഇതിനെ തരണം ചെയ്യാം. ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ച്‌ നില്‍ക്കണം. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ അവധിയായിരിക്കാം. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed