പ​യ്യോ​ളിയിൽ വാഹനാപകടം; ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർത്​ഥി​ക​ൾ മ​രി​ച്ചു


പയ്യോളി (കോഴിക്കോട്): ദേശീയപാതയിൽ പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ച് രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു. ചോന്പാല കുഞ്ഞിപ്പള്ളി തൗഫീഖ് മൻസിൽ അബ്ദുൽ അസീസിന്‍റെ മകൻ മുഹമ്മദ് ഫായിസ് (20), പേരാന്പ്ര പൈതോത്ത് തട്ടോത്ത് വീട്ടിൽ വിജയന്‍റെ മകൻ വിഷ്ണു(20) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അപകടം. ചെന്നൈയിൽ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ഇവർ നാട്ടിലേക് വരുന്ന വഴിയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇതുവഴി കടന്നുവന്ന വാഹനയാത്രക്കാരും നാട്ടുകാരും ചേർ‍ന്നാണ് തകർ‍ന്ന കാറിൽ‍ നിന്ന് രണ്ടുപേരേയും പുറത്തെടുത്തത്.  വടകരയിൽനിന്ന് നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും പയ്യോളി പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed