കാഞ്ഞങ്ങാട് മടിക്കൈയിൽ കെഎസ്ഇബി ജീവനക്കാരൻ ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
ശാരിക l കേരളം
കാഞ്ഞങ്ങാട്: മടിക്കൈയിൽ വൈദ്യുത പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശിയായ ഭരതൻ (52) ആണ് മരിച്ചത്. മടിക്കൈ കണിച്ചിറയിൽ വെള്ളിയാഴ്ചയാണ് ഈ ദാരുണ അപകടമുണ്ടായത്.
വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി ഇലക്ട്രിക് പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെയാണ് ഭരതന് ഷോക്കേറ്റത്. സുരക്ഷയ്ക്കായി അരയിൽ കയർ ബന്ധിച്ചിരുന്നതിനാൽ ഷോക്കേറ്റ ശേഷം ഭൗതികശരീരം പോസ്റ്റിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മൃതദേഹം താഴെയിറക്കിയത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനായി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ഭരതൻ കെഎസ്ഇബിയുടെ മാവുങ്കാൽ സെക്ഷനിലെ ജീവനക്കാരനാണ്. അപകടത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ു്ുു

