കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ വീണ്ടും പൂജ; ചട്ടങ്ങൾ ലംഘിച്ചതായി ആക്ഷേപം, വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം


ശാരിക l കേരളം

കാസർകോട്: കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ വീണ്ടും പൂജ നടത്തിയത് വിവാദമാകുന്നു. ബോയ്സ് ഹോസ്റ്റലിലേക്ക് ഒരു സ്വകാര്യ ബാങ്ക് വഴി ലഭ്യമാക്കിയ ബസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിന് മുന്നോടിയായാണ് ഈ പൂജ സംഘടിപ്പിച്ചത്. കേന്ദ്ര സർവകലാശാലകളിൽ മതപരമായ ചടങ്ങുകൾ നടത്തരുതെന്ന കർശന മാനദണ്ഡങ്ങൾ നിലനിൽക്കെ, അത് പൂർണ്ണമായും കാറ്റിൽ പറത്തിയായിരുന്നു ചടങ്ങ്. സർവകലാശാല വി.സി, രജിസ്ട്രാർ തുടങ്ങിയ പ്രമുഖർ ഈ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെയും സർവകലാശാലയിലെ ഹോസ്റ്റൽ കെട്ടിടം, ലൈബ്രറി എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ പൂജകൾ നടത്തിയത് വലിയ വിവാദങ്ങൾക്കും വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. അത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതിനെതിരെ ശക്തമായ അമർഷമാണ് ക്യാമ്പസിൽ ഉയരുന്നത്. സർവകലാശാലയുടെ മതേതര സ്വഭാവം തകർക്കുന്നതാണ് അധികൃതരുടെ ഇത്തരം നടപടികളെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ അടക്കമുള്ള വിവിധ വിദ്യാർത്ഥി സംഘടനകൾ ക്യാമ്പസിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

article-image

്േുു

You might also like

  • Lulu Exchange
  • Straight Forward

Most Viewed