കാഞ്ഞങ്ങാട്ട് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചു യുവാവ് മരിച്ചു


 

കാഞ്ഞങ്ങാട്: മാണിക്കോത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കോത്ത് അടോട്ടെ അഭിലാഷ് (24) ആണ് മരണപ്പെട്ടത്. ഇന്നു വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്

കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു എതിർ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടകാരണം. കാർ റോഡിൽ നിന്നും എതിർ ദിശയിൽ സഞ്ചരിച്ചാണ് പതുക്കെ ബൈക്കിൽ വരികയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്.

അടോട്ടെ കുഞ്ഞിക്കണ്ണൻ -പത്മിനി എന്നിവരുടെ മകനാണ് അഭിലാഷ് ഐശ്വര്യയും അപർണ്ണയും സഹോദരിമാരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed