സംസ്ഥാനത്ത് ഉടൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സർക്കാർ


തിരുവനന്തപുരം: സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഏതാനും ദിവസങ്ങള്‍ കൂടി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഉള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞ മന്ത്രി ആവശ്യത്തിന് ലൈന്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും വ്യക്തമാക്കി. വൈദ്യുതിനിരക്ക് വര്‍ധന നാമമാത്രമാണെന്നും എം.എം.മണി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed