സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്


തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാർ നികുതി കൂട്ടുന്നത് അനുസരിച്ച് നികുതി കുറയ്ക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ 2.50 രൂപയോളമാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് കൂടിയത്.

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതിന്‍റെ പിറ്റേന്ന് തന്നെ തീരുവ ചേർത്ത് എണ്ണക്കന്പനികൾ വില കൂട്ടിയിരുന്നു. എക്സൈസ് തീരുവയും സെസ്സുമായി രണ്ട് രൂപയാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ കൂട്ടിയത്. പുതിയ വിലയുടെ സംസ്ഥാന വാറ്റ് നികുതി 50 പൈസയോളം വരും. ഇതും കൂടി ഉൾപ്പടെ ലിറ്ററിന് രണ്ടര രൂപയുടെ വർദ്ധനയാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. 

കേന്ദ്ര സർക്കാർ നികുതി കൂട്ടിയതിന് ആനുപാതികമായി വിൽ‍പ്പന നികുതി ഈടാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരേയും പ്രതിഷേധം ഉയരുകയാണ്. എന്നാൽ സംസ്ഥാന വാറ്റ് നികുതിയിൽ ഇളവ് നൽകാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed