57 ദിവസത്തെ ഇടവേള : പെട്രോൾ വില വീണ്ടും ഉയർന്നു
കൊച്ചി : 57 ദിവസത്തെ തുടർച്ചയായ വിലയിടിവിന് ശേഷം വീണ്ടും പെട്രോൾ വില ഉയർന്നു. ലീറ്ററിന് 11 പൈസയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഡീസൽ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളായിൽ കൊച്ചിയിലെ പെട്രോൾ വില 72.03 രൂപ വരെ കുറഞ്ഞിരുന്നു. പെട്രോളിന് 72.14 രൂപയും ഡീസലിന് 68.22 രൂപയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ നേരിയ വർധനയെ തുടർന്നാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത്. നഗരത്തിൽ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോൾ വിലയാണ് പടിപടിയായി കുറഞ്ഞ് 72ൽ എത്തിയത്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.

