നിരോധനാജ്ഞ ലംഘനം: ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ അറസ്റ്റില്‍

നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഒന്‍പതുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സന്നിധാനത്തേക്ക് പോകാന്‍ എത്തിയ ഗോപാലകൃഷ്ണനോടും സംഘത്തോടും ചില നിബന്ധനകള്‍ പാലിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടു. ദര്‍ശനം നടത്തി ആറ് മണിക്കൂറിനു ശേഷം തിരിച്ചിറങ്ങണം എന്നതായിരുന്നു ആവശ്യം. എന്നാല്‍ ഈ വ്യവസ്ഥകള്‍ അടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ ബിജെപി സംഘം തയ്യാറായില്ല. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.