ഗജ ചുഴലിക്കാറ്റ്: തമിഴ്നാടിന് കേന്ദ്രം 353.7 കോടി അനുവദിച്ചു


ദില്ലി: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്നാടിന് കേന്ദ്രസര്‍ക്കാര്‍ 353.7 കോടി രൂപ അനുവദച്ചിച്ചു. ആദ്യഘട്ടസഹായം എന്ന നിലയിലാണ് ഇത്രയും തുക അനുവദിച്ചത്. 15,000 കോടി രൂപ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ദുരന്തവ്യാപ്തി വിലയിരുത്തിയ കേന്ദ്രസംഘത്തിന്‍റെ പൂര്‍ണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ബാക്കി തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 
 

You might also like

  • Straight Forward

Most Viewed