നീ­­­­­­­ലക്കു­­­­­­­റി­­­­­­­ഞ്ഞി­­­­­­­ക്കാ­­­­­­­ലത്തെ­­­­­­­ വരവേ­­­­­­­ൽ­­­ക്കാൻ ഒരു­­­­­­­ക്കങ്ങൾ ആരംഭി­­­­­­­ച്ചു­­­­­­­


മൂന്നാർ:നീലക്കുറിഞ്ഞിക്കാലത്തെ വരവേൽക്കാൻ വനം വകുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ 75 ശതമാനം ടിക്കറ്റുകളും ഓൺ ലൈൻ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. മെയ് അവസാനത്തോടെ ബുക്കിങ്ങിനായി വെബ് സൈറ്റ് തുറക്കും. 25 ശതമാനം ടിക്കറ്റ് നേരിട്ട് നൽകും. ഇതിനായി കെ.എസ്.ആർ.ടി.സി ഡിപ്പോ, മറയൂർ, നയമക്കാട് അഞ്ചാം മൈൽ, മൂന്നാർ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് എന്നിവടങ്ങളിൽ പ്രത്യേകം ടിക്കറ്റ്കൗണ്ടർ തുറക്കും. സീസൺ സമയത്ത് 90 ൽ നിന്നും ടിക്കറ്റ് നിരക്ക് 110 ആയി ഉയർത്തും. ക്യാമറയുമായി പോകുന്നവരിൽ നിന്നും പ്രത്യേകം ഫീസ് ഈടാക്കും. 

പ്രവേശന സമയം രാവിലെ 7.30 മുതൽ വൈകിട്ട്‌ 4.30 വരെയായിരിക്കും. പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നാറിലെത്തുന്ന സഞ്ചാരികളെ രാജമലയിലേക്ക് കൊണ്ടു പോകുന്ന വാഹനങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ഉന്നതതല യോഗം ചേരും. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ജൂലൈ പകുതിയോടെ പൂക്കുന്ന നീലക്കുറിഞ്ഞികൾ  മൂന്നു മാസക്കാലത്തോളം ഉണ്ടാകും

You might also like

Most Viewed