അപകടക്കെ­ണി­യാ­യി­ മടവൂ­രി­ലെ­ പാ­റമടകൾ


കിളിമാനൂർ‍ : മരണം പതിയിരിക്കുന്നവയാണ് മടവൂരിലെ പാറമടകൾ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ പത്തുപേരാണ് ഇവിടത്തെ പാറമടകളിൽ അപകടത്തിൽപ്പെട്ടത്. ഇതിലൊടുവിലത്തേതാണ് ഞായറാഴ്ചയുണ്ടായത്. മടവൂർ പടിഞ്ഞാറ്റേല ഇടപ്പാറയിലെ മൂന്ന് കുട്ടികളാണ് ഞായറാഴ്ച ഈ കയങ്ങളിലൊന്നിൽ മുങ്ങിമരിച്ചത്. മരിച്ച കുട്ടികളുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ളതാണ് അപകടം നടന്ന പാറമട. ഇപ്പോൾ പ്രവർത്തനമില്ലാത്തതിനാൽ വെള്ളക്കെട്ട് നികത്താനുള്ള ശ്രമം നടന്നുവരുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

മടവൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്നതും പ്രവർത്തനരഹിതവുമായ നിരവധി പാറമടകളുണ്ട്. ഏക്കർ കണക്കിന് വിസ്തൃതിയുള്ളവയാണ് ഇവയിൽപ്പലതും. കഴിഞ്ഞ വർഷം രണ്ടു സംഭവങ്ങളിലായി കക്കോട് പാറമടയിൽ‍ കുളിക്കുന്നതിനിടയിൽ‍ മൂന്നുപേർ‍ മുങ്ങിമരിച്ചിരുന്നു. ഒരു വർഷത്തിനു മുന്‍പ് പാറകയറ്റാൻ വന്ന ലോറി ഇതേ പാറമടയുടെ മുകളിൽ നിന്നു താഴേയ്ക്കു വീണ് വെള്ളല്ലൂർ സ്വദേശിയായ ഡ്രൈവർ മരിച്ചിരുന്നു. ഇതിനുശേഷം കുറച്ചുനാൾ പാറമട അടച്ചിട്ടിരുന്നെങ്കിലും പിന്നീട് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. 

ഇടപ്പാറയിൽ അപകടം നടന്ന പാറമടയുടെ ആഴമേറിയ ഭാഗങ്ങൾ മണ്ണിട്ടുനികത്താൻ ശ്രമം നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇട്ടിരുന്ന മണ്ണിലും ചെളിയിലും പുതഞ്ഞാണ് ഞായറാഴ്ച മൂന്ന് കുട്ടികൾ മരണപ്പെട്ടത്. ഫോട്ടോയെടുക്കാൻ പാറമടയിലെ കുളത്തിന്റെ കരയ്ക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 

അപകടംനിറഞ്ഞ ഇവിടേയ്ക്ക് ഇറങ്ങുന്ന വഴികൾ‍ അടയ്ക്കാനോ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കാനോ തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed