ഡി­ സി­നി­മാ­സ് : വി­ജി­ലൻ­സ് ഉദ്യോ­ഗസ്ഥർ­ക്ക് കോ­ടതി­യു­ടെ­ വി­മർ­ശനം


തൃശൂർ : നടൻ ദിലീപിന്റെ ഡി.സിനിമാസ് ഭൂമി കയ്യേറ്റം നടത്തിയെന്ന പരാതിയിൽ‍ എഫ്.ഐ.ആർ‍ രജിസ്റ്റർ‍ ചെയ്യാൻ‍ വൈകിയതിൽ‍ വിജിലൻ‍സ് ഉദ്യോഗസ്ഥർ‍ക്കെതിരെ തൃശ്ശൂർ‍ വിജിലൻ‍സ് കോടതിയുടെ വിമർ‍ശം. ചാലക്കുടിയിലെ ഡി.സിനിമാസിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടും നടപടി വൈകിയതെന്തിനെന്ന് കോടതി ചോദിച്ചു. 

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഒരാഴ്ച കൂടി കോടതി വിജിലൻസിന് സമയം അനുവദിച്ചു.  ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും തൃശൂർ വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. 

ദിലീപിന് പുറമേ മുൻ‍ ജില്ലാ കളക്ടർ‍ എം.എസ് ജയയെയും എതിർ‍കക്ഷിയാക്കിയാണ് പൊതുപ്രവർ‍ത്തകനായ പി.ഡി ജോസഫ് തൃശ്ശൂർ‍ വിജിലൻ‍സ് കോടതിയിൽ‍ പരാതി നൽ‍കിയിരുന്നത്.

ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. പ്രാഥമിക അന്വേഷണ റിപ്പോർ‍ട്ട് തള്ളിക്കൊണ്ടാണ് കേസ് എടുത്ത് അന്വേഷണം നടത്താൻ‍ ആവശ്യപ്പെട്ടത്. എന്നാൽ‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിനെ തുടർ‍ന്ന് പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed