നടി­യെ­ അക്രമി­ച്ച കേ­സ് : ദി­ലീ­പി­നെ­ കു­ടു­ക്കി­യതെ­ന്ന് വെ­ളി­പ്പെ­ടു­ത്തൽ


കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി മഞ്ജു വാര്യർക്കും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാംപ്രതി മാർ‍ട്ടിൻ. ശ്രീകുമാർ‍ മേനോനും മഞ്ജു വാര്യരും ലാലും രമ്യാ നന്പീശനും ചേർന്ന് ദിലീപിനെ കുടുക്കാനുണ്ടാക്കിയ കെണിയാണ് കേസെന്ന് മാർട്ടിൻ‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ കുടുക്കാൻ വേണ്ടി ഗൂഢാലോചന നടത്തി.

‘സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്‌ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. കുറേ കാര്യങ്ങൾ പറയാനുണ്ട്. കോടതയിൽ പൂർ‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’ വിചാരണയുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയപ്പോൾ മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കോടതിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാർട്ടിൻ പറഞ്ഞു.

ഇതിനിടെ എറണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതി നടിയെ ആക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതികൾക്കു നൽകാനാകുമെന്ന് അറിയിക്കണമെന്നു പ്രോസിക്യൂഷനു നിർദ്ദേശം നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ വാദം തുടരുന്നതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ദൃശ്യങ്ങൾ മുന്‍പ് ഒരു തവണ കണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു.

എന്നാൽ ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. വിഡീയോയിൽഎഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പോലീസ് ഇക്കാര്യം മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. സ്ത്രീ ശബ്ദം ആക്രമിക്കപ്പെട്ട നടിയുടേതാണോ എന്നറിയണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയമുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു. പുരുഷ സ്ത്രീ ശബ്ദങ്ങളുടെ തീവ്രതകൾ തമ്മിൽ‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നൽകിയ ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്താകുമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഹർജിയിൽ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed