ഷു­ഹൈബ് വധം : രണ്ട് പേർ കൂ­ടി­ അറസ്റ്റി­ൽ


കണ്ണൂർ : മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. മട്ടന്നൂർ പാലയോട് തെരൂരിലെ സഞ്ജയ് (21), രജത് എന്നിവരാണ് പിടിയിലായത്. ശുഹൈബിനെ വധിക്കാൻ സഞ്ജയ് ഗൂഢാലോചന നടത്തിയെന്നും ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. രജത്താണ് പ്രതികളെ രക്ഷപെടാൻ സഹായിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. ആറ് പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

അതേ സമയം കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറന്പിൽ നിന്നും ബുധനാഴ്ച കണ്ടെടുത്ത വാളുകൾ വിശദമായ പരിശോധനയ്ക്ക് ഫോറൻസിക്കിന്‍റെ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൂന്നു വാളുകളാണ് മട്ടന്നൂർ വെളളപറന്പിലെ കശുമാവിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച വാളാണെന്ന് മനസിലാകുകയുള്ളു. 

അതേ സമയം പോലീസ് കഴിഞ്ഞ ദിവസം ആയുധം കണ്ടെടുത്തതിൽ സംശയമുണ്ടെന്ന് കോൺ‍ഗ്രസ് നേതാവ് കെ. സുധാകരൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ പോലീസിനും സർക്കാരിനും എതിരേ വിമർശനം ഉണ്ടായത് മറയ്ക്കാൻ വേണ്ടിയാണ് തട്ടിക്കൂട്ടി ആയുധങ്ങൾ കണ്ടെടുത്തത്. കേസിൽ സി.ബി.ഐ അന്വേഷണം ഉണ്ടാകുമോ എന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. ഷുഹൈബിനെ വെട്ടാൻ അക്രമി സംഘം ഉപയോഗിച്ചത് മഴുവാണ്. പോലീസ് ബുധനാഴ്ച മട്ടന്നൂരിൽ നിന്നും കണ്ടെടുത്തത് വാളുകളാണ്. അതിനാൽ തന്നെ പോലീസ് നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed