മലയാ­റ്റൂർ‍ കു­രി­ശു­മു­ടി­ റെ­ക്ടർ‍ ഫാ­. സേ­വ്യർ‍ തേ­ലക്കാ­ട്ട് കു­ത്തേ­റ്റ് മരി­ച്ചു


കൊച്ചി : മലയാറ്റൂർ‍ കുരിശുമുടി റെക്ടർ‍ ഫാ. സേവ്യർ‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ ആറാം സ്ഥലത്തു വെച്ചു കുത്തേൽ‍ക്കുകയായിരുന്നു. ഇടതു കാലിലും തുടയിലുമാണു കുത്തേറ്റത്. അങ്കമാലി ലിറ്റിൽ‍ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർ‍ന്നാണ് മരണം സംഭവിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാൾക്കായി മലയാറ്റൂർ‍ വനത്തിൽ‍ തെരച്ചിൽ‍ നടക്കുകയാണ്. ഇയാളെ മൂന്ന് മാസം മുൻപ് കപ്യാർ ചുമതലയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിനു ശേഷം ജോണി സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed