സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
മലപ്പുറം : സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം സി.എ കുര്യൻ പതാക ഉയർത്തി. സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി ഇ. ചന്ദ്രശേഖരൻ നായർ നഗറിൽ ദീപശിഖ തെളിഞ്ഞു. മഞ്ചേരിയിലെ പ്രഫ.പി ശ്രീധരന്റെ സ്മൃതി മണ്ധപത്തിൽ നിന്ന് മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്ത് എ.ഐ.എസ്.എഫ് നേതാവ് ചിഞ്ചു ബാബുവിന്റെ നേതൃത്യത്തിൽ റിലേയായി എത്തിച്ച ദീപശിഖ കാനം രാജേന്ദ്രൻ, കെ.പി രാജേന്ദ്രൻ എന്നിവർ ചേർന്ന് തെളിയിച്ചു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. 680 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച ‘ഇടതുപക്ഷം− പ്രതീക്ഷയും സാധ്യതകളും’ എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് റെഡ് വൊളന്‍റിയൽ മാർച്ചും തുടർന്ന് സമാപന പൊതുസമ്മേളനവും നടക്കും.

