മധു­വി­ന്റെ­ മരണം : കൊ­ലയാ­ളി­ സംഘത്തി­നെ­തി­രെ­ കേ­സെ­ടു­ത്തി­ട്ടു­ണ്ടെ­ന്ന് വനംവകു­പ്പ്


പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ആരോപണ വിധേയരായ വനം വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. കൊല്ലപ്പെട്ട മധുവിന്റെ വനത്തിനുള്ളിലെ താമസസ്ഥലം കാട്ടിക്കൊടുത്തത് വനം ഉദ്യോഗസ്ഥരാണന്ന ആക്ഷേപം അടിസ്ഥാന രഹിതമെന്നാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ‍. 

കൊലയാളി സംഘത്തിന് വഴികാട്ടിയത് വനം ഉദ്യോഗസ്ഥരല്ല. വാച്ചർ അടക്കം വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർ‍ക്കും സംഭവവുമായി ബന്ധമില്ല. സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചാൽ നിരപരാധികളാണന്ന് തെളിയുമെന്നും വ്യക്തമാക്കി.

മധുവിനെ പിടിച്ചുകൊണ്ടുപോകാൻവനത്തിനുള്ളിൽ അതിക്രമിച്ചു കടന്ന കൊലയാളി സംഘത്തിന് എതിരെ വനംവകുപ്പ് കേസ് എടുത്തതായും അട്ടപ്പാടി വനത്തിലെ മുക്കാലി റേഞ്ച് ഓഫീസർ‍ സി. സുമേഷ് പ്രതികരിച്ചു. വനത്തിനുള്ളിലെ ഗുഹയിൽ കഴിയുകയായിരുന്ന മധുവിനെ നാട്ടുകാർക്ക് കാട്ടിക്കൊടുത്തത് വനം വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നും കാട്ടിൽ നിന്നും മുക്കാലിയിലേക്കുള്ള നാലു കിലോമീറ്റർ ദൂരം മധുവിനെ എത്തിച്ചപ്പോൾ വനം വകുപ്പ് വാഹനം അകന്പടി സേവിച്ചിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

വാച്ചറടക്കം വനംവകുപ്പുമായി ബന്ധപ്പെട്ട ആർ‍ക്കും ബന്ധമില്ല. കാട്ടിനുള്ളിലേക്ക് അധിക്രമിച്ച് കടന്ന കൊലയാളി സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed