ഷാ­ർ­ജ സർ­ക്കാ­രി­ന്റെ­ ഡ്രൈ­വിംഗ് ലൈ­സൻ­സ് ഇനി­ കേ­രളത്തിൽ നി­ന്നും നേ­ടാം


കൊച്ചി : ഷാർജയിൽ ഡ്രൈവിംഗ് ജോലി തേടി പോകുന്നവർക്ക് കേരളത്തിൽ നിന്നും ഇനി മുതൽ ലൈസൻസ് നേടാം. ഇതിനുള്ള നടപടികൾക്ക് തുടക്കമായി. പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ഷാർജയിൽ നിന്നുളള ഉദ്യോഗസ്ഥർ എത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്തും. ഇതിൽ പാസാക്കുന്നവർക്ക് ലൈസൻസ് നൽകാനാണ് തീരുമാനം.

ഇതിനു വേണ്ടിയുള്ള പരിശീലനം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംങ് ആൻഡ് റിസർ‍ച്ച് സെന്ററിൽ വെച്ച് നൽകും. കേരളത്തിൽ ഷാർജ ഭരണാധികാരി സന്ദർശനം നടത്തിയ വേളയിൽ ഗൾഫിൽ ഡ്രൈവിംഗ് ജോലി തേടുന്ന മലയാളികൾ നേരിടുന്ന പ്രയാസം മുഖ്യമന്ത്രി പിണറായി വിജയനാണ് ചൂണ്ടികാട്ടിയത്. 

എടപ്പാളിലെ ഇൻ‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംങ് ആൻഡ് റിസർച്ച് സെന്ററിൽ വെച്ച് ഷാർജയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡ്രൈവർ‍മാർക്ക് പരിശീലനം നൽകും. അതിനു ശേഷം നടത്തുന്ന ടെസ്റ്റിൽവിജയിക്കുന്നവർ‍ക്ക് ലൈസൻ‍സും നൽകും. ഈ പരിശീലന കേന്ദ്രത്തിൽ സംസ്ഥാന ട്രാൻസ്‌പോർ‍ട്ട് കമ്മീഷണർ കെ.പത്മകുമാർ സന്ദർശനം നടത്തിയിരുന്നു.

പദ്ധതിയുടെ ഭാവിപരിപാടികൾ സംബന്ധിച്ച് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ അടുത്തമാസം അഞ്ചിനു തലസ്ഥാനത്ത് ചർ‍ച്ച നടത്തും. സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി ഡ്രൈവിംഗ് സ്‌കൂളുകളിലെ ഒരു പരിശീലകന് വീതം പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് കെ.പത്മകുമാർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed