ൈ­വസ് ചാ­ൻ­സി­ലർ­മാ­രി­ല്ല: നാ­ഥനി­ല്ലാ­ കളരി­യാ­യി­ സംസ്ഥാ­നെ­ത്ത നാല് സർ­വ്വകലാ­ശാ­ലകൾ


തിരുവനന്തപുരം : കേരളത്തിലെ നാലു സർവ്‍വകലാശാലകളിൽ വൈസ്ചാൻസിലർ‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. മഹാത്മാഗാന്ധി, കേരള, ടെക്‌നിക്കൽ, മലയാളം സർവ്‍വകലാശാലകളിലെ വൈസ് ചാൻസിലർ പദവികളാണ് ഒഴിഞ്ഞുകിടക്കുന്നു. വൈസ് ചാൻസിലർ ഇല്ലാത്തത് സർവ്‍വകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുന്നു.

കേരള സർവ്‍വകലാശാലാ വൈസ് ചാൻസിലറുടെ കാലാവധി അവസാനിച്ചതിനാൽ കണ്ണൂർ സർവ്‍വകലാശാലാ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ചുമതല ഏറ്റെടുത്തു. അതിനാൽ‍ രണ്ടു സർവ്‍വകലാശാലകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്വമാണ് കണ്ണൂർ വി.സിക്കുള്ളത്. യോഗ്യതാ വിവാദത്തെത്തുടർന്ന് എം.ജി സർവ്‍വകലാശാലാ വി.സിക്കു പദവി ഒഴിയേണ്ടിവന്നതോടെയാണ് അവിടെ വൈസ് ചാൻ‍സിലർ ഇല്ലാതായത്. 

സർവ്‍വകലാശാലയിലെ മുതിർ‍ന്ന പ്രൊഫസറായ ഡോ. സാബു തോമസിനാണു നിലവിൽ ചുമതല നൽകിയിരിക്കുന്നത്. മലയാളം സർവ്‍വകലാശാലാ വി.സി പദവിയും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ഡോ. ഉഷാ ടൈറ്റസിനാണ് ഈ സർവ്‍വകലാശാലാ വി.സിയുടെ ചുമതല നൽകിയിരിക്കുന്നത്.

തിരുവനന്തപുരം ആസ്ഥാനമായുള്ള സാങ്കേതിക സർവ്‍വകലാശാലാ വൈസ് ചാൻസിലർ സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു രാജിവച്ചു പടിയിറങ്ങിയിട്ട് രണ്ടു മാസമായി. നൂറ്റന്പതിലധികം എൻജിനിയറിംഗ് കോളേജുകളാണ് സാങ്കേതിക സർവ്‍വകലാശാലയ്ക്കു കീഴിലുള്ളത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനാണ് സാങ്കേതിക സർവ്‍വകലാശാല വി.സിയുടെ താൽക്കാലിക ചുമതല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed